രാഷ്ട്രപതിയായിരിക്കെ ഔദ്യോഗികമായി ലഭിച്ച മുഴുവന്‍ സമ്മാനങ്ങളും പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതിഭവന് മടക്കിനല്‍കിയതായി റിപ്പോര്‍ട്ട്.
പ്രതിഭാ പാട്ടീലിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന 155 ഉപഹാരങ്ങളും തിരികെ ലഭിച്ചതായി രാഷ്ട്രപതിഭവന്‍ സ്ഥിരീകരിച്ചു.
സാമൂഹിക പ്രവര്‍ത്തകന്‍ സുഭാഷ് അഗര്‍വാളിന് വിവരാവകാശനിയമപ്രകാരം നല്‍കിയ മറുപടിയിലാണ് വെളിപ്പെടുത്തല്‍.
നെല്‍സണ്‍ മണ്ടേലയില്‍നിന്ന് ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത പതക്കങ്ങള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മാനിച്ച മെഴുകുതിരി തുടങ്ങിയവയുള്‍പ്പടെയുള്ള ഉപഹാരങ്ങള്‍ അമരാവതിയിലെ വിദ്യാഭാരതി ശൈക്ഷണിക് മണ്ഡല്‍ സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
താത്കാലികമായാണ് ഇവ പ്രദര്‍ശിപ്പിക്കുന്നതെന്ന് കരാര്‍ ഉണ്ടാക്കിയിരുന്നതായും മെയ് 22-ന് ഇവ രാഷ്ട്രപതിഭവനില്‍ മടക്കിനല്‍കിയതായും അധികൃതര്‍ പറഞ്ഞു.