view

view
Home » » സോണിയ ഗാന്ധിക്ക് 12,000 കോടി രൂപയുടെ ആസ്തി.

സോണിയ ഗാന്ധിക്ക് 12,000 കോടി രൂപയുടെ ആസ്തി.

പ്രമുഖ ലോകനേതാക്കളുടെ സ്വത്തുവിവരത്തെക്കുറിച്ച് സ്വന്തമായി അന്വേഷണം നടത്തി പ്രമുഖ വെബ്സൈറ്റായ ഹഫിംഗ്ടൺ പോസ്റ്റ് തയാറാക്കിയ 20 പേരുടെ പട്ടികയിൽ സോണിയ ഗാന്ധിക്ക് 12,000 കോടി രൂപയുടെ ആസ്തി. പട്ടികയിൽ പന്ത്രണ്ടാം സ്ഥാനമാണ് സോണിയ ഗാന്ധിക്കുള്ളത്.

എന്തു തരത്തിലുള്ള അന്വേഷണമാണെന്നും ഏതാണ് ഉറവിടമെന്നും മറ്റും പക്ഷേ വെബ്സൈറ്റ് വ്യക്തമാക്കിയിട്ടില്ല. കേന്ദ്രമന്ത്രി ഡോ.ശശി തരൂർ ഈ സൈറ്റിൽപംക്തിയെഴുത്തുകാരനാണ്. പട്ടികയനുസരിച്ച് ബ്രിട്ടീഷ് രാജ്ഞിയെക്കാൾ ധനികയാണ് സോണിയ. രാജാക്കന്മാർ, റാണിമാർ, രാഷ്ട്രപതിമാർ, സുൽത്താന്മാർ എന്നിവരെയാണ് പട്ടികയിൽ പെടുത്തിയിരിക്കുന്നത്. കുറെയധികം പേർ ദരിദ്രരാജ്യങ്ങളിൽനിന്നുള്ളവരാണ്. പട്ടികയിലെ ആദ്യ 12 പേരും അവരുടെ

ആസ്തിവിവരങ്ങളും ഇങ്ങനെ(കോടി ഡോള‌ർ):

റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ: 4,000 കോടി ഡോള‍ർ (ഏകദേശം രണ്ടര ലക്ഷം കോടി രൂപ)
തായ്‌ലൻഡ് രാജാവ് ഭൂമിബോൽ അതുല്യതേജ് 3000,
ബ്രൂണെ സുൽത്താൻ ഹസനൽ ബോൽക്കൈയ 2000,
സൗദി രാജാവ് അബ്ദുള്ള ബിൻ അബ്ദുൾ അസീസ് അൽ സൗദ് 1800 കോടി
യുഎഇ പ്രസിഡന്റ് ഖലീഫ ബിൻ സയിദ് അൽ നഹിയാൻ 1500 കോടി
ദുബായ് അമീർ മുഹമ്മദ് ബിൻ റഷീദ് അൽ മഖദൂം 1400 കോടി
ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ 500 കോടി
ലീഷൻസ്റ്റീൻ രാജകുമാരൻ ഹാൻസ് ആദം രണ്ടാമൻ 500 കോടി
മൊറോക്കോ രാജാവ് മുഹമ്മദ് ആറാമൻ 250 കോടി
ചിലി പ്രസിഡന്റ് സെബാസ്‌റ്റ്യൻ പിനേര 250 കോടി
ഖത്തർ അമീർ ഹമദ് ബിൻ ഖലീഫ് അൽത്താണി 200 കോടി
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി 200 കോടി ഡോളർ ( പന്തീരായിരം കോടിയിൽ പരം രൂപ)
തിരഞ്ഞെടുപ്പ് കമ്മീഷന് 2009ൽ സമർപ്പിച്ച പട്ടിക പ്രകാരം സോണിയയുടെ സ്വത്തുകൾ 1.38 കോടി രൂപയുടേതാണ്.